പത്തനംതിട്ട ജില്ല
കാലവർഷക്കെടുതി അറിയിപ്പ്

June 2, 2026

കാലവർഷക്കെടുതി – അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്

നിരണം ഗ്രാമപഞ്ചായത്ത് പരിധിയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും റോഡുകൾക്കും ഭീഷണിയാകുന്ന തരത്തിൽ നിൽക്കുന്ന മരങ്ങളും അപകടാവസ്ഥയിലുള്ള ശിഖരങ്ങളും അടിയന്തിരമായി മുറിച്ചുമാറ്റേണ്ടതാണ്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി അപകടഭീഷണി സൃഷ്ടിക്കുന്ന മരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട വാർഡ് മെമ്പറെയോ പഞ്ചായത്ത് ഓഫീസിനെയോ അറിയിക്കേണ്ടതാണ്. പരിശോധനയ്ക്ക് ശേഷം നിയമാനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

മരങ്ങൾ കടപുഴകി വീഴുകയോ വൈദ്യുതി ലൈനുകൾക്ക് മുകളിൽ പതിക്കുകയോ ചെയ്താൽ ഉടൻ കെ.എസ്.ഇ.ബി. അധികൃതരെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കേണ്ടതാണ്.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി
നിരണം ഗ്രാമപഞ്ചായത്ത്

മഴക്കാല മുന്നറിയിപ്പ്