അറിയിപ്പുകൾ
കേരളോത്സവം 2026
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും എല്ലാ വിഭാഗത്തിലുമുളള ജനങ്ങൾ ഒത്തുകൂടുന്നതിനും മികച്ച വേദി ഒരുക്കുന്ന നിരണം ഗ്രാമ പഞ്ചായത്തിൻറെയും നാടിൻറേയും ഉത്സവമായ കേരളോത്സവം 2026 നവംബർ 13,14,15 തീയതികളിൽ നടന്നു. കേ...
ദർഘാസ് പരസ്യം
നിരണം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായ 1. പ്രോജക്ട് നമ്പർ 06- വിവിധ വാർഡുകളിൽ എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും പരിപാലനവും 2. പ്രോജക്ട് നമ്പർ 09 - പഞ്ചായത്ത് ഓഫീസിലേക്ക് ഫർണിച്ചർ വാങ്ങ. എന്നീ പ്രവർത്തികൾക്ക് ടെണ്ടർ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് www.lsgkerala.gov.in/tender...
ദർഘാസ് പരസ്യം
പ്രോജക്ട് നമ്പർ - 137 ഗ്രാമ പഞ്ചായത്ത് ഓഫീസിൻറെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തൽ എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിക്കുന്നു. അടങ്കൽ തുക - 50000/- നിരതദ്രവ്യം - 1250/- ഫോറം വില - 1000+ജി എസ് ടി ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി - 16/11/2026
നിരണം വെസ്റ്റ് സബ്സെൻറർ ഉദ്ഘാടനം ചെയ്തു
നിരണം വെസ്റ്റ് സബ്സെൻറർ ബഹുമാനപ്പെട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു
ഭിന്നശേഷി കുട്ടികളുടെ കലോത്സവം
നിരണം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം 23.10.2026 തീയതി വ്യാഴാഴ്ച വൈ എം സി എ ഹാളിൽ വച്ച് നടന്നു. ബഹു തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
അംഗനവാടി കുട്ടികളുടെ കലോത്സവം
അംഗനവാടി കുട്ടികളുടെ കലോത്സവം 24/10/2026 ശനിയാഴ്ച നിരണം വൈ എം സി എ ഹാളിൽ വച്ച് ബഹു പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു
ക്ഷയരോഗ മുക്ത പഞ്ചായത്തിനുളള ആദരം
ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്കുളള ആദരവ് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ബഹു ആറന്മുളള എം എൽ എ അബിൻ വർക്കിയിൽ നിന്നും ഏറ്റുവാങ്ങുന്നു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഐശ്വര്യ ജെ, മെഡിക്കൽ ഓഫീസർ ലൌഷിയ എന്നിവർ സമീപം
ക്വിസ് മത്സരം
സ്വച്ഛതാ ഹി സേവാ ക്യാംപയിൻറെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വീസ് മത്സരം
അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു
ബഹു കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം നിരണം ഗ്രാമ പഞ്ചായത്ത് പരിധിയിലുളള അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു
ടെണ്ടർ നോട്ടീസ്
നിരണം ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റൻറ് എഞ്ചിനീയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിലേക്കായി ടെണ്ടർ ക്ഷണിക്കുന്നു.