ക്ഷയരോഗ മുക്ത അവാർഡ് 🏆 നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബഹു പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും സ്വീകരിക്കുന്നു.
ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചതിന്റെ അംഗീകാരമായി നമ്മുടെ ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത അവാർഡ് നിരണം ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.
ഈ നേട്ടം കൈവരിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, ആശാ പ്രവർത്തകർക്കും, ജനപ്രതിനിധികൾക്കും, സന്നദ്ധ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👏
"ക്ഷയരോഗമുക്ത ഗ്രാമം – ആരോഗ്യകരമായ സമൂഹം" എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ ശക്തിയോടെ മുന്നേറാം.
അഭിനന്ദനങ്ങൾ! 🌟