Pathanamthitta District
കേരളോത്സവം 2026

November 17, 2026

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും എല്ലാ വിഭാഗത്തിലുമുളള ജനങ്ങൾ ഒത്തുകൂടുന്നതിനും മികച്ച വേദി ഒരുക്കുന്ന നിരണം ഗ്രാമ പഞ്ചായത്തിൻറെയും നാടിൻറേയും ഉത്സവമായ കേരളോത്സവം 2026 നവംബർ 13,14,15 തീയതികളിൽ നടന്നു. കേരളോത്സവത്തിന് തുടക്കം കുറിക്കുന്നതിൻറെ ഭാഗമായി നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്ത ദീപശിഖാ വിളംബര ജാഥ പനച്ചമൂട് ജംക്ഷനിൽ നിന്നാരംഭിച്ച് ഡക്ക് ഫാം , തേവേരി ഇരതോട് ഭാഗങ്ങളിലൂടെ കടന്ന് കൊമ്പങ്കേരി മൈലമൂക്ക് ജംക്ഷനിൽ എത്തിച്ചേർന്നു തുടർന്ന് നിരണം സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ സമാപിക്കുകയും നിരണം ഗ്രാമ പഞ്ചായത്തിൻറെ 2026 വർഷത്തെ കേരളോത്സവത്തിൻറെ ഉദ്ഘാടന സമ്മേളനം 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10.00 എ എം ന് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻറെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ സാം ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു. 2026 നവംബർ മാസം 14 ആം തീയതി ശനിയാഴ്ച നിരണം സെൻറ് മേരീസ് സ്കൂൾ ഗ്രൌണ്ടിൽ വച്ച് കായികമത്സരങ്ങളായ ക്രിക്കറ്റ് രാവിലെ 8.00 എ എം മുതലും അത് ലറ്റിക്സ് 11.00 എ എം മുതലും ഫുട്ബോൾ മത്സരങ്ങൾ 3.00 പി എം മുതലും നടന്നു. നവംബർ 14 തീയതിയിൽ ഗോവ ഇൻഡോർ ബാഡ്മിൻറൺ സ്റ്റേഡിയത്തിൽ വച്ച് വൈകുന്നേരം 7.00 മണി മുതൽ ബാഡ്മിൻറൺ( സിംഗിൾസ്, ഡബിൾസ് ) മത്സരങ്ങൾ നടന്നു. 2026 നവംബർ 15 ഞായറാഴ്ച 9.00 എ എം മുതൽ വൈ എം സി എ ഹാൾ നിരണത്തുവച്ച് കലാമത്സരങ്ങൾ ആരംഭിച്ചു. 2026 നവംബർ 15 ഞായറാഴ്ച രാവിലെ 7.00 എ എം ന് സെൻറ് തോമസ് എച്ച് എസ് ബാസ്ക്കറ്റ് ബോൾ സ്റ്റേഡിയത്തിൽ വച്ച് ബാസ്ക്കറ്റ് ബോൾ മത്സരങ്ങളും 8.00 എ എം ന് മോടിശേരി കോർട്ടിൽ വച്ച് വോളിബോൾ മത്സരങ്ങളും നടത്തി. നവംബർ 15 ഞായറാഴ്ച സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര ഉച്ച കഴിഞ്ഞ് ഇലഞ്ഞിക്കൽ ചന്തയിൽ നിന്നും ആരംഭിച്ച് സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ സമാപിച്ചു. തുടർന്നു സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻറെ അധ്യക്ഷതയിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മാനദാനം തിരുവല്ല ഡി വൈ എസ് പി ശ്രീ പി ആർ സന്തോഷ് നിർവഹിച്ചു.

ഫുട്ബോൾ മത്സരം
ഫുട്ബോൾ മത്സരം
പതാക ഉയർത്തൽ
പതാക ഉയർത്തൽ
ബാസ്ക്കറ്റ്ബോൾ മത്സരം