ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ജോളി ഈപ്പൻ

പ്രസിഡൻ്റ്

റെന്നി തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി ശമുവേൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തോമസ് മത്തായി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐശ്വര്യ ജെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് കുമാർ ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നിരണം ഗ്രാമ പഞ്ചായത്ത്

ജില്ല              :     പത്തനംതിട്ട

ബ്ലോക്ക്       :     പുളിക്കീഴ്

വിസ്തീർണം :   13.17 ച കി. മീ

വില്ലേജ്         :    നിരണം, കടപ്ര

വാർഡുകളുടെ എണ്ണം   :   14

ജനസംഖ്യ :   13445

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദക്ഷിണേന്ത്യയിലെ അതിപുരാതന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ നിരണം സഹസ്രാബ്ദങ്ങളുടെ ചരിത്രപാരമ്പര്യമുള്ള പ്രദേശമാണ്. ഹൈന്ദവ ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, മുസ്ലിം പള്ളികൾ എന്നിവ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന ഈ ഭൂമി മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രതീകമായി അറിയപ്പെടുന്നു. പുരാതനകാലത്ത് നെൽക്കണ്ടി എന്ന പേരിൽ പ്രശസ്തമായിരുന്ന നിരണം പ്രധാന അന്തർദേശീയ വ്യാപാരകേന്ദ്രമായിരുന്നു എന്നും ടോളമി, പ്ലിനി തുടങ്ങിയ പാശ്ചാത്യ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബൗദ്ധ സാന്നിധ്യം, വേദപഠനകേന്ദ്രങ്ങൾ, ലളിതകലാകേന്ദ്രങ്ങൾ, സമൃദ്ധമായ പാടശേഖരങ്ങൾ, കോവിലറയാർ എന്നീ ജലസ്രോതസ്സുകൾ എന്നിവ നിരണത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് ആധാരമായി. സെന്റ് തോമസിന്റെയും മാലിക് ദിനാറിന്റെയും വരവുകൾ മതചരിത്രത്തിൽ പ്രത്യേക സ്ഥാനമർഹിക്കുന്നു. കൂടാതെ, മലയാള സാഹിത്യചരിത്രത്തിൽ നിർണായക സംഭാവന നൽകിയ നിരണം കവികളുടെ ജന്മഭൂമിയായും ഈ...

കൂടുതൽ വായിക്കുക