പത്തനംതിട്ട ജില്ല
പന്നിപ്പനി പ്രതിരോധ പ്രവർത്തനം

പന്നിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

നിരണത്ത് പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുട ർന്ന് പ്രതിരോധം ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിരണം ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ രണ്ടുപേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.

പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാൻ  ജാഗ്രത പുലർത്തണമെന്നും രോഗബാധിതരെ നിരീക്ഷിക്കണമെന്നും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.

ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ അടുത്തകാലത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും പനിമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും രോഗലക്ഷണങ്ങൾ അവഗണിക്കുകയും സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണമെന്നും  ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Swine flu prevention discussion